Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anganwadi Building

Kasaragod

ഗോ​ക്ക​ട​വ് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു

ചി​റ്റാ​രി​ക്കാ​ൽ: ഗോ​ക്ക​ട​വ് അ​ങ്ക​ണ​വാ​ടി​ക്കു വേ​ണ്ടി കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ൽ നി​ന്നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​വും പ​ഞ്ചാ​യ​ത്ത് വി​ഹി​ത​വും ചേ​ർ​ത്ത് നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ടം സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഗോ​ക്ക​ട​വ് ഉ​ദ​യ ക്ല​ബി​ന്‍റെ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്ന അ​ങ്ക​ണ​വാ​ടി​ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി ക്ല​ബ് ത​ന്നെ ര​ണ്ടു സെ​ന്‍റ് സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. കെ​ട്ടി​ടം പ​ണി​യാ​ൻ ആ ​സ്ഥ​ലം മ​തി​യാ​കാ​തെ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വീ​ണ്ടും മൂ​ന്നു സെ​ന്‍റ് സ്ഥ​ലം വി​ല​കൊ​ടു​ത്തു വാ​ങ്ങി പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി.

ഇ​തി​നു പ​ക​ര​മാ​യി അ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വാ​ർ​ഡ് മെം​ബ​റു​മാ​യി​രു​ന്ന ജോ​സ​ഫ് മു​ത്തോ​ലി സ്വ​ന്തം നി​ല​യി​ൽ അ​ഞ്ച​ര​ല​ക്ഷം രൂ​പ മു​ട​ക്കി മ​റ്റൊ​രു സ്ഥ​ലം വാ​ങ്ങി ക്ല​ബി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു. ക്ല​ബി​ൽ നി​ന്ന് കൈ​മാ​റി​ക്കി​ട്ടി​യ അ​ഞ്ചു സെ​ന്‍റും നേ​ര​ത്തേ പ​ഞ്ചാ​യ​ത്ത് സ്വ​ന്തം നി​ല​യി​ൽ വാ​ങ്ങി​യ ര​ണ്ടു സെ​ന്‍റു​മാ​യി ആ​കെ ഏ​ഴു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥ​ലം ല​ഭ്യ​മാ​ക്കാ​ൻ സ്വ​ന്തം കൈ​യി​ൽ​നി​ന്ന് പ​ണം മു​ട​ക്കി​യ ജോ​സ​ഫ് മു​ത്തോ​ലി​യെ സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ ആ​ദ​രി​ച്ചു. 

‌കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്പെ​ഷ്യ​ൽ ഓ​ഫീ​സ​ർ വി. ​ച​ന്ദ്ര​ൻ, ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ഇ.​പി. രാ​ജ്‌​മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്ത്‌ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഡൊ​മി​നി​ക് കോ​യി​ത്തു​രു​ത്തേ​ൽ, ശി​ശു​വി​ക​സ​ന പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ സി.​ടി. രാ​ജ​ശ്രീ, ജോ​ർ​ജ് ക​രി​മ​ഠം, പി.​കെ. മോ​ഹ​ന​ൻ, രാ​മ​ച​ന്ദ്ര​ൻ കു​ത്തൂ​ർ, ജോ​ണി താ​ന്നി​ക്ക​ൽ, മൈ​ക്ക​ൾ ഇ​ട​മു​ള, ശ​ര​ണ്യ വേ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up